കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റര്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

moonamvazhi

സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത് മരണമടഞ്ഞവര്‍ക്കും രോഗികള്‍ക്കുമുള്ള റിസ്‌ക് ഫണ്ട് ആനുകൂല്യം വര്‍ഷങ്ങളായി നല്‍കിയിട്ടില്ലെന്നും അവ എത്രയും പെട്ടെന്ന് നല്‍കന്‍ ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റര്‍ ജില്ലാ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.സി.ഇ.സി സംസ്ഥാന പ്രസിഡണ്ട് സി.സുജിത്ത് ഉദ്ഘാടനം ചെയ്തു. ജിമ്മി ജോസ് പൈമ്പിള്‍ അധ്യക്ഷത വഹിച്ചു.

എ.വി.ശശികുമാര്‍ (അസി.ഡയരക്ടര്‍ ) മുഖ്യ പ്രഭാഷണം നടത്തി. രാമചന്ദ്രന്‍ കുയ്യണ്ടി, സി.പി രാജന്‍, വി.കെ. രമേശ് ബാബു, ഒ.മഹേഷ് കുമാര്‍, ശിവകുമാര്‍.കെ, സുനില്‍ ഓടയില്‍, പ്രസീത് കുമാര്‍ പി.പി.പ്രഭീഷ് ആദിയൂര്‍, സുനില്‍.എം.ഉരളൂര്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: മലയില്‍ ബാലകൃഷ്ണന്‍ (പ്രസിഡണ്ട്) സുനില്‍ ഓടയില്‍, ജിഷ വി.സി (വൈ: പ്രസിഡണ്ട്) എം.പി. ജയദേവന്‍ (ജനറല്‍ സെക്രട്ടറി) പ്രഭീഷ് ആ ദിയൂര്‍, ജോളി പൈക്കാട്ട് (സെക്രട്ടറി) എന്‍.കെ. അജിത്ത് കുമാര്‍ (ട്രഷറര്‍).

 

 

Leave a Reply

Your email address will not be published.