കേരളാ ബാങ്ക് നമ്പർ വൺ ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

adminmoonam

കേരളാ ബാങ്ക് നമ്പർ വൺ ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ പാലിച്ച് പ്രൊഫഷണൽ രീതിയിൽ തന്നെയായിരിക്കും കേരളാ ബാങ്കിന്റെ പ്രവർത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളബാങ്കിന്റെ ആദ്യ ഭരണസമിതി അധികാരമേറ്റെടുത്ത ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളിലും കേരളാ ബാങ്ക് പങ്കാളിയാകും. സിപിഎം സംസ്ഥാന സമിതി അംഗമായ ഗോപി കോട്ടമുറിക്കലിനെ ചെയർമാനായും എം കെ കണ്ണനെ വൈസ് ചെയർമാനായും മുഖ്യമന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.

കേരളത്തിലെ സഹകാരികൾ മുഴുവനും സന്തോഷിക്കുന്ന നിമിഷമാണ് ഇത്. എന്നാൽ ഒരു ജില്ല ഒഴികെ മറ്റെല്ലാവരും കേരളാ ബാങ്കിൽ പങ്കാളിയായി.റിസർവ് ബാങ്ക് അനുമതി ലഭിച്ചാലുടൻ പ്രൊഫഷണൽ രീതിയിൽ പ്രവാസികൾക്ക് വിദേശത്തുനിന്ന് പണം അയക്കുന്നതുൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാകും.
ഇത്തരത്തിൽ അനേകം സൗകര്യങ്ങൾ ഉപഭോക്താക്കൾക്കും ഇടപാടു കാർക്കുമായി കേരളാ ബാങ്ക് ചെയ്യുന്നുണ്ട്.മാറി നിൽക്കുന്ന വരും ബാങ്കിന്റെ ഭാഗമായി മാറണം,സഹകരണ മേഖലയെ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.