കേരളബാങ്ക് സംസ്ഥാനത്തെ ഏറ്റവും വലിയ അർബൻ ബാങ്ക് ആയി ചുരുങ്ങുമെന്ന് സി.എൻ. വിജയകൃഷ്ണൻ.

adminmoonam

കേരളബാങ്ക് സംസ്ഥാനത്തെ ഏറ്റവും വലിയ അർബൻ ബാങ്ക് ആയാണ് മാറുകയെന്നു പ്രമുഖ സഹകാരിയും കേരള സഹകരണ ഫെഡറേഷൻ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. കേരള സഹകരണ ഫെഡറേഷന്റെ അഞ്ചാം സംസ്ഥാന സമ്മേളനത്തെ സംബന്ധിച്ച വാർത്താസമ്മേളനത്തിൽ പാലക്കാട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ബാങ്ക് വരുന്നതുകൊണ്ട് സംസ്ഥാനത്തെ സഹകരണമേഖലയ്ക്ക് ഒരു ഗുണവും ലഭിക്കില്ല. ഇത് വെറുമൊരു വലിയ അർബൻ ബാങ്ക് ആയി ചുരുങ്ങും. പൂർണമായ നിയന്ത്രണം ആർ.ബി.ഐ ക് ആയിരിക്കും. രാജ്യത്തെ സഹകരണ മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. പി. ചിദംബരം കേന്ദ്ര ധന മന്ത്രിയായിരിക്കുമ്പോൾ തുടങ്ങിയ നയങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്. സഹകരണ ക്രെഡിറ്റ് മേഖല പൂർണമായും തകരും. ചെറിയ സൊസൈറ്റികൾ എല്ലാം തന്നെ ഇല്ലാതാകും. അഞ്ചു വർഷത്തിന് ശേഷമേ സഹകരണമേഖലയുടെ ഭാവി സംബന്ധിച്ച് വ്യക്തത വരികയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.