കേരളബാങ്ക് – ജില്ലാതല ആഘോഷങ്ങൾ നാളെ: യു.ഡി.എഫ് കരിദിനം ആചരിക്കും.

adminmoonam

കേരള ബാങ്കിന് പ്രചരണം നൽകുന്നതിന്റെ ഭാഗമായി ജില്ലാ തലങ്ങളിൽ നാളെ ആഘോഷപരിപാടികൾ നടക്കും. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന സഹകരണ ഘോഷയാത്രയും സഹകരണ പൊതുയോഗവും മന്ത്രിമാർ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരും ജനപ്രതിനിധികളും പ്രമുഖ സഹകാരികളും ചടങ്ങിൽ പങ്കെടുക്കും. ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനായി സഹകരണസംഘം ജീവനക്കാർക്ക് ജോയിന്റ് രജിസ്ട്രാർ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. വൈകിട്ട് മൂന്നിനാണ് പരിപാടികൾ ആരംഭിക്കുക. സംസ്ഥാനത്തെ ജില്ല കേന്ദ്രങ്ങൾ ഇതിനകം തന്നെ സഹകരണ പതാകയാലും കൊടിതോരണങ്ങൾ കൊണ്ടും അലംകൃതമായിട്ടുണ്ട്. യുഡിഎഫ് നാളെ ആഘോഷ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് മാത്രമല്ല കരിദിനവും ആചരിക്കും.

Leave a Reply

Your email address will not be published.