കേരളത്തിലെ സഹകരണ മേഖല രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി ടി. പി.രാമകൃഷ്ണൻ

[email protected]

കേരളത്തിലെ സഹകരണ മേഖല രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, പുതുപ്പണം ശാഖ നവീകരിച്ച കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരുടെ അത്താണിയാണ് സഹകരണ ബാങ്കുകൾ. വടകര റൂറൽ ബാങ്ക് അതിന്റെ ധർമ്മം ശരിയായ രീതിയിൽ നിർവഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡണ്ട് സി.ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ധന്വന്തരി ഡയാലിസിസ് സെന്ററിലേക്കുള്ള എയർകണ്ടീഷൻ നൽകലും വിദ്യാർഥികൾക്കുള്ള സൗജന്യ നോട്ട് ബുക്ക് വിതരണവും സി.കെ. നാണു എം.എൽ.എ നിർവഹിച്ചു. സെക്രട്ടറി കെ.പി.പ്രദീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികൾ, സഹകാരികൾ, ബാങ്ക് ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.

Leave a Reply

Your email address will not be published.