കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുളള നീക്കം തടയണം വി.എന്‍. വാസവന്‍

Deepthi Vipin lal

ഫെഡറേഷന്‍ ഓഫ് റിട്ടേര്‍ഡ് എംപ്ലോയീസ് ഓഫ് ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്ക്‌സ് കേരളയുടെ പതിനേഴാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് സമാപിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സര്‍വതല സ്പര്‍ശിയായ, ജനങ്ങള്‍ക്കെല്ലാം അത്താണിയായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയിലെ നിക്ഷേപം കോര്‍പ്പറേറ്റുകളുടെ കൈകളില്‍ എത്തിക്കുന്നതിനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും സഹകരണ മേഖലയെ എന്തു വിലകൊടുത്തും സംരക്ഷിക്കാനുള്ള പരിശ്രമങ്ങള്‍ സര്‍ക്കാരും സഹകാരികളും മുഴുവന്‍ ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി ഏറ്റെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.വി. പ്രഭാകര മാരാര്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. തിലകനെ ആദരിച്ചു. കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം എസ്.സജീവ് ആശംസയര്‍പ്പിച്ചു.

ഭാരവാഹികള്‍: പ്രസിഡന്റ് – കെ.വി. പ്രഭാകര മാരാര്‍ സെക്രട്ടറി – കെ.വി.ജോയി, ഓര്‍ഗനൈസിങ് സെക്രട്ടറി: പി. മുരളി, ട്രഷറര്‍ കെ.പി. അജയകുമാര്‍.

Leave a Reply

Your email address will not be published.

Latest News