കേന്ദ്ര സർക്കാരിന്റെ ഓർഡിനൻസിനെതിരെ സഹകരണ ജീവനക്കാരുടെ സംഘടനകൾ സമരമുഖത്ത്.

adminmoonam

കേന്ദ്ര സർക്കാരിന്റെ ഓർഡിനൻസിനെതിരെയും ഈ മേഖലയിലെ പ്രതിസന്ധി പരിഹരിക്കനാമെന്നാവശ്യപെട്ടും സഹകരണ ജീവനക്കാരുടെ സംഘടനകൾ സമരമുഖത്ത്.സഹകരണ ജീവനക്കാരുടെ സംസ്ഥാനത്തെ പ്രബല സംഘടനകളായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് എന്നീ സംഘടനകൾ വ്യാഴാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്താകമാനം പ്രതിഷേധ സമരം സംഘടിപ്പിക്കും.ബി.ആർ ആക്ട് ഓർഡിനൻസ് വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സഹകരണ വകുപ്പോ സഹകരണ മന്ത്രിയോ പ്രതികരിക്കാത്ത സാഹചര്യത്തിൽ സഹകരണ ജീവനക്കാരുടെ സംഘടനകളുടെ സമരരത്തിന് ഏറെ പ്രസക്തിയുണ്ട്.

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര ഓർഡിനൻസ് പിൻവലിക്കുക, സഹകരണ മേഖലയിലുള്ള സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്ന ആർബിഐ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേന്ദ്ര ഓഫീസുകൾക്ക് മുന്നിൽ സംസ്ഥാനവ്യാപകമായി ശനിയാഴ്ച എംപ്ലോയീസ് യൂണിയൻ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്. പാലക്കാട് ജില്ലയിൽ നാളെ യാണ് സമരം.

സഹകരണ മേഖലയിലെ പ്രതിസന്ധി പിൻവലിക്കുക, സഹകരണമേഖലയിൽ നശിപ്പിക്കാനുള്ള ആർബിഐ ശ്രമം ഉപേക്ഷിക്കുക, പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ കുറച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കും.

 

Leave a Reply

Your email address will not be published.

Latest News