കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കേരള സഹകരണ ഫെഡറേഷന്റെ ധര്‍ണ

Deepthi Vipin lal

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ കേരള സഹകരണ ഫെഡറേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്ച ധര്‍ണ നടത്തി. സഹകരണ മേഖലക്കെതിരായ അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കുക, സഹകരണ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള സഹകരണ ഫെഡറേഷന്‍ ധര്‍ണ നടത്തുന്നത്. ആഗസ്റ്റ് ആറിന് ആലപ്പുഴ, കാസര്‍കോട്, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലും ഒമ്പതിന് മലപ്പുറത്തും ധര്‍ണ സംഘടിപ്പിക്കും.

തിരുവനന്തപുരം ജി.പി.ഒ. ക്ക് മുമ്പിലെ ധര്‍ണ പ്രമുഖ സഹകാരിയും പ്ലാനിംഗ് ബോര്‍ഡ് മുന്‍ മെമ്പറുമായ സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എം.പി. സാജു, സഹകാരികളായ പി. ജി. മധു, എം.ആര്‍. മനോജ്, ജോതിന്ദ്ര പ്രസാദ്, വിനോദ് കുമാര്‍, രാജേഷ് സത്യന്‍, രേണുക എന്നിവര്‍ പങ്കെടുത്തു.

ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ തോമസ് മാത്യു കക്കുഴി ധര്‍ണ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ടി.ജി. ബിജു അധ്യക്ഷത വഹിച്ചു. കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേഷ് ബാബു , വി.ആര്‍. അനില്‍കുമാര്‍, പി.എസ്. സോണിയ എന്നിവര്‍ പങ്കെടുത്തു. പാലക്കാട് ജില്ലയില്‍ സഹകരണ ഫെഡറേഷന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.വി. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സി.എം.പി. ജില്ലാ സെക്രട്ടറി പി. കലാധരന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രന്‍, സഹകരണ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ. അരവിന്ദാക്ഷന്‍, വി. ഹരി എന്നിവര്‍ പ്രസംഗിച്ചു.

എറണാകുളം ആദായ നികുതി ഓഫീസിന് മുന്നിലെ ധര്‍ണ കെ.പി.സി.സി. വൈസ് പ്രസിഡന്റുമായ കെ. പി ധനപാലന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്. ജില്ലാ പ്രസിഡന്റ് എം . എസ് സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സി.എം.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. കെ ചന്ദ്രന്‍ , ജില്ലാ സെക്രട്ടറി പി രാജേഷ് അഡ്വ. സഞ്ജീവ് കുമാര്‍ വനജാ ചന്ദ്രന്‍ കെ. പി കൃഷ്ണന്‍ കുട്ടി നിധിന്‍ നിലാവെട്ടത് വിക്ടര്‍ ബെര്‍ണ്ണാഡ് എന്നിവര്‍ പ്രസംഗിച്ചു.

അടിമാലിയില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഒ.ആര്‍. ശശി ഉദ്ഘാടനം ചെയ്തു. സി.എം.പി. ജില്ലാ സെക്രട്ടറി കെ.എ. കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. നിയോജക മണ്ഡലം ചെയര്‍മാന്‍ എം. ബി. സൈനുദിന്‍, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുരേഷ് ജോസഫ് , റ്റി.എ. അനുരാജ്, കെ.ജി. പ്രസന്നകുമാര്‍, കെ.എസ്. മൊയ്തു, റ്റി.എന്‍. അശോകന്‍, സുനില്‍ എം.എസ്. തുടങ്ങിയവര്‍ പ്രസംഗിച്ചു.

വയനാട്ടില്‍ സഹകരണ ഫെഡറേഷന്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ വി. അബ്ദുള്ള ധര്‍ണ ഉദ്ഘാടനം ചെയ്തു. സി.എം.പി. ജില്ലാ സെക്രട്ടറി ടി.കെ. ഭൂപേഷ് അധ്യക്ഷത വഹിച്ചു. ടി.വി. രഘു, ഷാജഹാന്‍ കെ., ശ്രീധരന്‍ അമാനി എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published.

Latest News
error: Content is protected !!