കുറ്റ്യാടിയില്‍ നൂറേക്കറില്‍ നെല്‍കൃഷി ചെയ്യാനൊരുങ്ങി കര്‍ഷക കൂട്ടായ്മ

Deepthi Vipin lal

കുറ്റ്യാടിയിലെ ഊരത്ത്, വടയം, പന്നിവയല്‍ തുടങ്ങിയ പാടശേഖരങ്ങളിലെ നൂറേക്കര്‍ സ്ഥലത്ത് ആധുനിക രീതിയിലുള്ള നെല്‍കൃഷി ചെയ്യാന്‍ കര്‍ഷക കൂട്ടായ്മ ഒരുങ്ങുന്നു. ഊരത്ത് വയലില്‍ കഴിഞ്ഞമാസം അഞ്ച് ഏക്കറോളം വയലില്‍ കുറ്റ്യാടി പഞ്ചായത്ത് ബാങ്കിന്റെ നേതൃത്വത്തില്‍ വിജയകരമായി നെല്‍കൃഷി വിളയിച്ചെടുത്തിരുന്നു.

വിതയ്ക്കാനും കൊയ്യാനും മെതിക്കാനും ആധുനിക യന്ത്രസംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ഷകര്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ കുറ്റ്യാടിയെ മികച്ച പ്രദേശമാക്കി മാറ്റിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കര്‍ഷക കൂട്ടായ്മ.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!