കിംസാറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

moonamvazhi

മലയോര മേഖലയുടെ ആതുരസേവന രംഗത്ത് പ്രത്യാശയുടെ പുതുകിരണങ്ങളുമായി കിംസാറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സബ്‌സിഡിയറി സ്ഥാപനമായ കടയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കിംസാറ്റ്) ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി.

ഒപി ബ്ലോക്ക് ധനമന്ത്രി കെ.എന്‍. ബാലഗോപാലും കാഷ്വാലിറ്റി വിഭാഗം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. ലാബ് മുന്‍ എം.എല്‍.എ മുല്ലക്കര രത്‌നാകരന്‍, ബ്ലഡ് ബാങ്ക് എസ. സുദേവന്‍, റേഡിയോളജി ബ്ലോക്ക് എസ്. രാജേന്ദ്രന്‍, ഫാര്‍മസി നബാര്‍ഡ് ചീഫ് ഗോപകുമാരന്‍നായര്‍, ഓപ്പറേഷന്‍ തിയറ്ററുകള്‍ പി. രാജേന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

കിംസാറ്റ് ചെയര്‍മാന്‍ എസ്. വിക്രമന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സഹകരണ യൂണിയന്‍ അംഗം കെ. രാജഗോപാല്‍, ഡിസിസി സെക്രട്ടറി ജി. മോഹനന്‍, ജെ ആര്‍ അബ്ദുല്‍ഹലിം, ജെ.ഡി ലളിതാംബികാദേവി, പി. പ്രതാപന്‍, ലതികാ വിദ്യാധരന്‍, ജെ. നജീബത്ത്, സാം.കെ. ഡാനിയല്‍, കെ. മധു, എം. മനോജ്കുമാര്‍, എം. നസീര്‍, എസ്. ബുഹാരി, ജെ.സി. അനില്‍, കിംസാറ്റ് ഗവേണിങ് കൗണ്‍സില്‍ അംഗം ടി.എസ. പ്രഫുല്ലഘോഷ്, പി. അശോകന്‍, കരകുളംബാബു, കൊല്ലായില്‍ സുരേഷ്, എസ്. രാധിക എന്നിവര്‍ സംസാരിച്ചു.

കടയ്ക്കല്‍ ഗോവിന്ദമംഗലത്ത് 10 ഏക്കറില്‍ 60 കോടി രൂപ ചെലവഴിച്ച് ഏഴു നിലകളിലായാണ് ആശുപത്രി നിര്‍മിച്ചത്. കാര്‍ഡിയോളജി, ഓര്‍ത്തോ, ജനറല്‍ മെഡിസിന്‍, ഗ്യാസ്‌ട്രോ, ഇഎന്‍ടി, നെഫ്‌റോളജി, ന്യൂറോളജി, ഡയബറ്റോളജി എന്നിങ്ങനെ പതിനാറ് സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് ആദ്യഘട്ടത്തില്‍ സജ്ജമാക്കുന്നത്. കുട്ടികളുടെയും അമ്മമാരുടെയും ചികിത്സയ്ക്കും ഓര്‍ത്തോ സ്‌പൈനല്‍ കോഡ്രൈവര്‍ ചികിത്സയ്ക്കും മികച്ച സൗകര്യമാണുള്ളത്.മലയോര മേഖലയുടെ ആതുരസേവന രംഗത്ത് പ്രത്യാശയുടെ പുതുകിരണങ്ങളുമായി കിംസാറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

Leave a Reply

Your email address will not be published.