കാലിക്കറ്റ് സിറ്റി ബാങ്കിന്റെ പോലീസുകാർകുള്ള സംഭാര വിതരണം ആരംഭിച്ചു.

adminmoonam

സാമൂഹ്യ പ്രതിബദ്ധതയോടെ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് കോഴിക്കോട് നഗരത്തിൽ ജോലിചെയ്യുന്ന പോലീസുകാർക്ക് നൽകുന്ന 2000 മിൽമ സംഭാരപാക്കറ്റുകൾ പോലീസ് കൺട്രോൾ റൂമിൽ എത്തിച്ചു നൽകി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.വി.ജോർജ്, എസിപി മാരായ എ.ജെ.ബാബു, സുരേന്ദ്രൻ എന്നിവർചേർന്ന് ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ് നിന്നും ഏറ്റുവാങ്ങി. ഏപ്രിൽ 14 വരെ എല്ലാ ദിവസവും രാവിലെ 10 മണിക്ക് ബാങ്ക് 2000 സംഭാരപാക്കറ്റുകൾ പോലീസ് കൺട്രോൾ റൂമിൽ എത്തിക്കും.

Leave a Reply

Your email address will not be published.