കാലിക്കറ്റ് സിറ്റി ബാങ്കിന്റെ എല്ലാ ശാഖകളും ഞായർ ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും പ്രവർത്തിക്കും
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ എല്ലാ ശാഖകളും 2024 ജനുവരി മുതൽ മാർച്ച് 31 വരെ ഞായർ ഉൾപ്പടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 5 പ്രവർത്തിക്കുമെന്ന് ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ് അറിയിച്ചു.
ബാങ്കിൻ്റെ മാവൂർ റോഡ് ശാഖ 365 ദിവസവും രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടു വരെ പതിവ് പോലെ പ്രവർത്തിക്കും.