കാര്‍ഷിക കോഴ്‌സുകള്‍ രാജ്യത്തിനകത്തും പുറത്തും

Deepthi Vipin lal


– ഡോ. ടി. പി. സേതുമാധവന്‍

കോവിഡിനുശേഷം കാര്‍ഷിക, ഭക്ഷ്യസംസ്‌കരണ കോഴ്‌സുകള്‍ക്ക് ഏറെ സാധ്യതകളുണ്ടാവും. അഗ്രിക്കള്‍ച്ചര്‍, അഗ്രി ബിസിനസ്, ഫുഡ് പ്രൊസസിങ്, ഭക്ഷ്യ റീട്ടെയില്‍, ഇ-കൊമേഴ്‌സ് മേഖലയില്‍ കോവിഡ് കാലത്തു വന്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്. സുസ്ഥിര കൃഷിരീതികള്‍, കാര്‍ഷിക സംരംഭകത്വം, കാര്‍ഷിക സേവനങ്ങള്‍, നഴ്‌സറി ഉല്‍പ്പാദനം, വെറ്ററിനറി സേവനങ്ങള്‍, കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍, പുത്തന്‍ ഡെലിവറി രീതികള്‍ എന്നിവ കോവിഡ് കാലത്തും കരുത്താര്‍ജിച്ചുവരുന്ന മേഖലകളാണ്.

പ്ലസ് ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കു കാര്‍ഷിക, അനുബന്ധ മേഖലകളില്‍ നിരവധി ഉപരിപഠന സാധ്യതകളുണ്ട്. രാജ്യത്തിനകത്തും വിദേശത്തും നിരവധി കാര്‍ഷിക കോഴ്‌സുകളുണ്ട്. ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, വെറ്ററിനറി സയന്‍സ് ആന്റ് ആനിമല്‍ ഹസ്ബന്ററി, , ഫിഷറീസ്, ഫോറസ്ട്രി, ബയോടെക്‌നോളജി, കാലാവസ്ഥാ പഠനം, കോ-ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്, അഗ്രി ബിസിനസ് മാനേജ്‌മെന്റ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഫുഡ് ടെക്‌നോളജി, ഡെയറി ടെക്‌നോളജി, ഡെയറി എന്‍ജിനിയറിങ്, ഫുഡ് എന്‍ജിനിയറിങ്, പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്റ് മാനേജ്‌മെന്റ് എന്നിവ കാര്‍ഷിക കോഴ്‌സുകളില്‍പ്പെടും.

കാര്‍ഷിക കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കു സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്ക്, ഇന്‍ഷൂറന്‍സ് കമ്പനികള്‍, അഗ്രിസ്റ്റാര്‍ട്ടപ്പുകള്‍ മുതലായവയില്‍ പ്രവര്‍ത്തിയ്ക്കാം. ബിരുദാനന്തര പഠനം, പി.എച്ച്ഡി. പൂര്‍ത്തിയാക്കിയവര്‍ക്ക് അക്കാദമിക്ക് ഗവേഷണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാം. കാര്‍ഷിക ബിരുദ വിദ്യാര്‍ഥികള്‍ക്കു മാനേജ്‌മെന്റ്, കാര്‍ഷിക വിഷയങ്ങള്‍, അനലിറ്റിക് സ്, ഡാറ്റാ സയന്‍സ്, എന്റര്‍പ്രണര്‍ഷിപ്പ്, വന്യജീവി പഠനം, റീട്ടെയില്‍, ഫുഡ് പ്രൊസസിങ് തുടങ്ങി നിരവധി വിഷയങ്ങളില്‍ ഉപരിപഠനം നടത്താം. കേരള കാര്‍ഷിക സര്‍വ്വകലാശാല, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ്, ഫിഷറീസ് ആന്റ് ഓഷ്യാനോഗ്രാഫിക് സ്റ്റഡീസ് എന്നിവയില്‍ കാര്‍ഷിക, ഫോറസ്ട്രി, വെറ്ററിനറി, ഡെയറി, ഫിഷറീസ് കോഴ്‌സുകളുണ്ട്.

നീറ്റ് റാങ്ക് ലിസ്റ്റ്

ബിരുദ പ്രോഗ്രാമുകളിലേക്കു ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് റാങ്ക് ലിസ്റ്റിലൂടെയാണു കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ പ്രവേശനം. അഖിലേന്ത്യാ ക്വാട്ടയിലെ 15 ശതമാനം കാര്‍ഷിക കോഴ്‌സുകളിലേക്ക് ( അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, ഡെയറി എന്‍ജിനിയറിങ്, അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിങ്, സോയില്‍ സയന്‍സ്, ഹോം സയന്‍സ് ) കോഴ്‌സുകളിലേക്ക് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷന്‍. എന്നാല്‍, അഖിലേന്ത്യാ വെറ്ററിനറി സയന്‍സ് പ്രവേശനം വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ നീറ്റ് റാങ്ക് വഴിയാണു നടത്തുന്നത്.

മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ സ്വകാര്യ, ഡീംഡ് സര്‍വ്വകലാശാലകളില്‍ പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി മാര്‍ക്കിന്റെയോ പ്രത്യേക പ്രവേശനപ്പരീക്ഷയുടെയോ അടിസ്ഥാനത്തിലാണു പ്രവേശനം. അമേരിക്ക, യു.കെ., ആസ്‌ട്രേലിയ, ന്യൂസിലാന്റ്, കാനഡ എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ കഋഘഠട / ഠഛഋഎഘ എന്നിവയോടൊപ്പം ടഅഠ / അഇഠ എന്നിവയെഴുതി മികച്ച അഗ്രി, വെറ്ററിനറി സ്‌കൂളുകളില്‍ ബി.എസ്. അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമിനു ചേരാം. യൂറോപ്യന്‍ യൂണിയന്റെ കീഴിലുള്ള രാജ്യങ്ങളില്‍ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ മതിയാകും. എന്നാല്‍, യൂറോപ്യന്‍ കൗണ്‍സിലിന്റെ കീഴിലുള്ള യുക്രെയിന്‍, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളില്‍ പ്രത്യേക പ്രവേശനപ്പരീക്ഷയില്ല.

ആഗോള അംഗീകാരമുള്ള ഉഢങ ( ഡോക്ടര്‍ ഓഫ് വെറ്ററിനറി മെഡിസിന്‍ ) യുക്രെയിനിലെ നാഷണല്‍ അഗ്രിയൂണിവേഴ്‌സിറ്റിയില്‍ നിന്നു ചെയ്യാം. കാര്‍ഷിക അനുബന്ധ കോഴ്‌സുകള്‍ക്കും പ്രവേശനം ഇതേ രീതിയില്‍ത്തന്നെയാണ്. രാജ്യത്തെ കാര്‍ഷിക, വെറ്ററിനറി സര്‍വ്വകലാശാലകളില്‍ തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ എന്‍.ആര്‍.ഐ. സീറ്റുകളുമുണ്ട്. സ്വകാര്യ, കാര്‍ഷിക, വെറ്ററിനറി കോളേജുകള്‍ രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലുണ്ട്. കാര്‍ഷിക ബിരുദം ഇന്ത്യയില്‍ നിന്നു പൂര്‍ത്തിയാക്കിയവര്‍ക്കു വിദേശത്തു ബിരുദാനന്തര പഠനം ( ഗ്രാഡുവേറ്റ് പഠനം ), ഇന്റഗ്രേറ്റഡ് ഡോക്ടറല്‍ പഠനം എന്നിവയ്ക്കു ശ്രമിക്കാം. വെറ്ററിനറി സയന്‍സ് പൂര്‍ത്തിയാക്കിയവര്‍ക്കു വിദേശത്ത് ഗ്രാഡുവേറ്റ് പഠനത്തിനോ ഉഢങ ലൈസന്‍സിങ് പരീക്ഷയ്‌ക്കോ തയാറെടുക്കാം. അമൃത, വി.ഐ.ടി. കാരുണ്യ, എസ്.ആര്‍.എം. ഡീംഡ് സര്‍വ്വകലാശാലകളില്‍ ബി.എസ്‌സി അഗ്രിക്കള്‍ച്ചര്‍ കോഴ്‌സുണ്ട്.

Leave a Reply

Your email address will not be published.