കാട്ടകാമ്പാൽ സർവീസ് സഹകരണ ബാങ്ക് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.

adminmoonam

തൃശ്ശൂർ കാട്ടകാമ്പാൽ സർവ്വീസ് സഹകരണ ബാങ്കിന്റെ  നേതൃത്വത്തിൽ നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജയശങ്കർ നിർവ്വഹിച്ചു.സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം അലി അധ്യക്ഷത വഹിച്ചു.ബാങ്ക് ഡയറക്ടർ എൻ.എം റഫീക് സ്വാഗതം ആശംസിച്ച ചടങ്ങിൽ ബിജോയ് ബി തോലത്ത്,  ശശിധരൻ കണ്ടംപുള്ളി, ടി.കെ മുഹമ്മദ് കുട്ടി, കെ.കെ രവി, സോണി സക്കറിയ കെ.എസ് വാസു, ശശീധരൻ , സ്മിത ഷാജി, വിജയഗോപി , പി.എം ലക്ഷ്മി, ബാങ്ക് സെക്രട്ടറി സി.ഐ മറിയാമ എന്നിവർ പങ്കെടുത്തു.

എല്ല് രോഗ വിദഗ്ദൻ ഡോ ഫെബിൻ സി കുന്നത്ത്, പ്രമേഹരോഗ വിദഗ്ദൻ ഡോ വി.കെ മുഹമ്മദ് ഫറൂക്ക്, ശിശുരോഗ വിദഗ്ദൻ ഡോ എ.വി കാർത്തികേയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മെഡിക്കൽ ക്യാമ്പ്.മരുന്നുകൾ സൗജന്യമായി വിതരണം ചെയ്ത ക്യാമ്പിൽ നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്.ഇംഗ്ലീഷ് മരുന്നുകൾക്ക് 13% മുതൽ 50% വരെ ഡിസ്ക്കൗണ്ട് നൽകുന്ന കാട്ടകാമ്പാൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ചിറക്കൽ രാമപുരം റോഡിലുള്ള ബ്രാഞ്ച് കെട്ടിടത്തിലെ നീതി മെഡിക്കൽ സെന്ററിൽ  3 ഡോക്ടർമാരുടേയും സേവനം ഇനിയുള്ള ദിവസങ്ങളിൽ രോഗികൾക്ക്  ലഭിക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!