കതിരൂര്‍ സഹകരണ ബാങ്കിന് NCDC അവാര്‍ഡ്

Deepthi Vipin lal

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (NCDC) ദേശീയതലത്തില്‍ മികച്ച സംഘങ്ങളെ വിലയിരുത്തി എല്ലാവര്‍ഷവും നല്‍കിവരുന്ന അവാര്‍ഡ് കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. സംസ്ഥാനത്ത് 2020 – 21 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാലാണ് ബാങ്ക് അവാര്‍ഡിന് അര്‍ഹത നേടിയത്.

2020-21 വര്‍ഷം ഏറ്റവും നല്ല കോവിഡ് റിലീഫ് പാക്കേജ് നടപ്പിലാക്കിയ ബാങ്കിനുള്ള ദേശീയ അവാര്‍ഡ്, 2019-20 വര്‍ഷം സംസ്ഥാനത്തെ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച ബാങ്കിനുളള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് എന്നിവ കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചിട്ടുണ്ട്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News