കതിരൂര്‍ ബാങ്കിന്റെ നവീകരിച്ച ആണിക്കാംപൊയില്‍ ശാഖ പ്രവര്‍ത്തനം തുടങ്ങി

moonamvazhi

കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ആണിക്കാം പൊയില്‍ ശാഖയില്‍ എ.ടി.എം.കൗണ്ടര്‍, മൈക്രോ എ.ടി.എം, ഗൂഗിള്‍ പേ, കാള്‍ സെന്റര്‍ എന്നിവ ആരംഭിച്ചു. നവീകരിച്ച ആണിക്കാം പൊയില്‍ ശാഖയും ഇവയര്‍ സോഫ്ട് ടെക്കിന്റെ സാങ്കേതിക സഹായത്തോടെയുളള എ.ടി.എം.കൗണ്ടറും സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗ്ഗീസ് ഉദ്ഘാഘാടനം ചെയ്തു. മൈക്രോ എ.ടി.എം നബാര്‍ഡ് ചെയര്‍മാന്‍ ജിഷി മോനും കാള്‍ സെന്റര്‍ കേരള ബേങ്ക് ഡയറക്ടര്‍ കെ.ജി. വത്സല കുമാരിയും ഗൂഗിള്‍ പേ ജോയന്റ് രജിസ്ട്രാര്‍ വി.രാമകൃഷ്ണനും ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് പോയന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.സുധീഷ്, രതി. വി, ഷമീജ് .കെ, ബാങ്ക് സെക്രട്ടറി പി.എം. ഹേമലത സ്വാഗതവും മാനേജര്‍ ഷിനോജ് സി.എന്‍ നന്ദിയും പറഞ്ഞു.


Notice: Undefined variable: timestamp in /home/moonoshk/public_html/wp-content/plugins/mbz-flash-news/templates/mbz-share.php on line 2

Leave a Reply

Your email address will not be published.

Latest News
error: Content is protected !!