കണ്ണൂര്‍ ബില്‍ഡിങ് മെറ്റീരിയല്‍സ് സംഘത്തിന്റെ കെ.ബി.എം. നിര്‍മാണ്‍ ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

കണ്ണൂര്‍ ബില്‍ഡിങ് മെറ്റീരിയല്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വ്യവസായ സംരംഭമായ കെ.ബി.എം. നിര്‍മാണ്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ കമ്പനികളുടെ ഇലക്ട്രിക്കല്‍, പ്ലംബിംഗ്, സാനിറ്ററി സാധനങ്ങളുടെ ഷോറൂമാണ് തുറന്നത്.

മണല്‍വാരല്‍ തൊഴിലാളികളെ സംരക്ഷിക്കാനായി രൂപം കൊണ്ട ഈ സംഘം പ്രവര്‍ത്തനമാരംഭിച്ചിട്ട് 16 വര്‍ഷമേ ആയിട്ടുള്ളു. വീടു നിര്‍മാണ സാമഗ്രികള്‍ കുറഞ്ഞ നിരക്കില്‍ നല്‍കി സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന സംഘത്തിനു മന്ത്രി ആശംസ നേര്‍ന്നു.

Leave a Reply

Your email address will not be published.

Latest News