കണയന്നൂര്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്‍കി

moonamvazhi

എറണാകുളം കണയന്നൂര്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്‍കി. താലൂക്കിലെ സഹകരണ ജീവനക്കാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡുകള്‍ കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ വിതരണം ചെയ്തു.

എറണാകുളം പോലീസ് വായ്പാ സഹകരണ സംഘത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ വെണ്ണല സഹകണ ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എന്‍.സന്തോഷ് അധ്യക്ഷത വഹിച്ചു. അസി.രജിസ്ട്രാര്‍ കെ. ശീലേഖ, പോലീസ് വായ്പാ സംഘം പ്രസിഡന്റ് പി.ജി. അനില്‍ കുമാര്‍, രതീഷ്.എം, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗങ്ങളായ സി.പി അനില്‍, മനോജ് തോമസ്, പി.കെ.സുധീര്‍, വി.ജി. സുധികുമാര്‍, മായാദേവി, കെ.ആര്‍. അജയകുമാര്‍, ശ്രീമതി ഷീബ വി.എന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.