കടന്നപ്പള്ളി-പാണപ്പുഴ സഹകരണ ബാങ്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

adminmoonam

കടന്നപ്പള്ളി-പാണപ്പുഴ സഹകരണ ബാങ്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ബേങ്ക് പ്രവൃത്തന പരിധിയിൽ സ്ഥിര താമസമുള്ള വിദ്യാർത്ഥികളെ കേഷ് അവാർഡ് നൽകി അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. സുലജയുടെ അദ്ധ്യക്ഷതയിൽ പ്രൈമറി സൊസൈറ്റീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.പി.ദാമോദരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.മോഹനൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.പത്മനാഭൻ , സംസ്ഥാന ബേങ്ക് ഡയരക്ടർ കെ.ജി.വത്സലകുമാരി , ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ഐ.വത്സല ടീച്ചർ, എം.വി.ശശി, ടി.വി.ചന്ദ്രൻ , പി.പ്രഭാകരൻ, കെ കുഞ്ഞിരാമൻ , ടി.വി.മോഹനൻ, മാടക്കദാമോദരൻ , ഒ.കൃഷ്ണൻ, ബേങ്ക് പ്രസിഡണ്ട് ടി.രാജൻ, സെക്രട്ടറി വി.വി.മധുസൂദനൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!