ഓൺലൈൻ വിദ്യാഭ്യാസം ഒരുക്കുന്നതിനായി സഹകരണസംഘങ്ങൾക്ക് ടി.വി അനുവദിക്കാമെന്ന് സഹകരണ സംഘം രജിസ്ട്രാർ.

adminmoonam

സംസ്ഥാനത്ത് 1 മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ച സാഹചര്യത്തിൽ സഹകരണസംഘങ്ങൾക്ക് ടി.വി അനുവദിക്കാമെന്ന് സഹകരണ സംഘം രജിസ്ട്രാർ പറഞ്ഞു. ഓൺലൈൻ ക്ലാസ്സ് നഷ്ടപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം വിവാദമായ സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര നടപടി.

വിക്ടേഴ്സ് ചാനൽ വഴിയാണ് കുട്ടികൾക്ക് ലോക് ഡൗൺ കാലയളവിൽ ഓൺലൈൻ പഠനം സർക്കാർ ലഭ്യമാക്കിയിരിക്കുന്നത്. എല്ലാ വിദ്യാർത്ഥികൾക്കും വിക്ടേഴ്സ് ചാനൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. ഏതെങ്കിലും കാരണവശാൽ ഓൺലൈൻ ക്ലാസ്സ് ലഭിക്കാത്ത, വിദ്യാർഥികളെ തിരിച്ചറിഞ്ഞു വായനശാലയിലൊ പൊതുസ്ഥലങ്ങളിലോ വീട്ടിൽ തന്നെയോ കാണാവുന്ന രീതിയിൽ സംവിധാനങ്ങൾ ഒരുക്കുന്നതിനു വേണ്ടി, സാമ്പത്തികമായി പുറകിൽ നിൽക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി സഹകരണസംഘങ്ങൾക്ക് ടി.വി അനുവദിക്കാം. ഇതിനുവേണ്ടി അതാത് പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലെ പ്രഥമ അധ്യാപകർ നൽകുന്ന പട്ടികപ്രകാരമോ, സഹകരണ സംഘം കണ്ടെത്തുന്ന നിർധനരായ വിദ്യാർത്ഥികൾക്കോ ടെലിവിഷൻ സൗകര്യം ഏർപ്പെടുത്തുന്നതിന് സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്ക് അനുസരിച്ച് ടി.വി വാങ്ങി നൽകാമെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലറിൽ പറയുന്നു.

Leave a Reply

Your email address will not be published.

Latest News