ഓണ്‍ലൈന്‍ ജീവനക്കാര്‍ക്ക് പുതിയ സഹകരണ സംഘം വരുന്നു

moonamvazhi

യുവജനങ്ങള്‍ക്കായി രൂപീകരിച്ച സഹകരണ സംഘങ്ങള്‍ വിജയകരമാണെന്ന വിലയിരുത്തലിന് പിന്നാലെ മറ്റൊരു സഹകരണ സംഘത്തിന് കൂടി പിറവി നല്‍കാന്‍ സഹകരണ വകുപ്പ് ഒരുങ്ങുന്നു. കോവിഡ് വ്യാപനത്തിന് ശേഷം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ ഗ്രാമീണ മേഖലയിലടക്കം സ്വാധീനം ഉറപ്പാക്കി കഴിഞ്ഞു. ഒട്ടേറെപ്പേരാണ് ഓണ്‍ലൈന്‍ മേഖലകളിലും ഐ.ടി. രംഗത്ത് പുറംകരാര്‍ തൊഴിലാളികളായും ജോലി ചെയ്യുന്നത്. ഇവരെ ഒരു സഹകരണ സംഘത്തിന് കീഴില്‍ ഒന്നിപ്പിക്കാനാണ് ശ്രമം.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, കരാര്‍ തൊഴിലാളികള്‍ എന്നിവരെയെല്ലാം സഹകരണ മേഖലയുടെ ഭാഗമാക്കണമെന്ന് ത്രിവര്‍ഷ കര്‍മ്മരേഖയില്‍ സഹകരണ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ ജീവനക്കാര്‍ക്കായി പുതിയ സഹകരണ സംഘം രൂപീകരിക്കുന്നത്. ഗിഗ്, ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ജീവനക്കാരുടെ സാമ്പത്തിക ശാക്തീകരണവും സാമൂഹികവുമായ ഉന്നമനവും പുരോഗതിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇര്‍ക്കായി സഹകരണ സംഘം തുടങ്ങുന്നതെന്ന് മന്ത്രി വി.എന്‍.വാസവന്‍ നിയമസഭയില്‍ വ്യക്തമാക്കി.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹകരണ സംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് സഹകരണ വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പ് സാമ്പത്തിക 500ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അഭ്യസ്തവിദ്യര്‍ക്ക് അനുയോജ്യമായ തൊഴില്‍ സംഘങ്ങളുടെ ഇടപെടലിലൂടെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്‍, പ്രമുഖ ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പ്രൊഫഷണല്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഫെഡറല്‍ രീതിയില്‍ ഒരു സഹകരണ സംഘം രൂപീകരിക്കുന്നതിനും സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.


Notice: Undefined variable: timestamp in /home/moonoshk/public_html/wp-content/plugins/mbz-flash-news/templates/mbz-share.php on line 2

Leave a Reply

Your email address will not be published.

Latest News
error: Content is protected !!