ഒരൊറ്റ ക്ലിക്കിലൂടെ അർബുദത്തെ കുറിച്ച് അറിയാം ഡിജിറ്റൽ റജിസ്ട്രിയുമായി എം.വി.ആർ

moonamvazhi

ഒറ്റ ക്ലിക്കിലൂടെ അർബുദത്തെ കുറിച്ച് അറിയാൻ ഡിജിറ്റൽ റജിസ്ട്രിയുമായി എംവിആർ ക്യാൻസർ സെന്റർ. ആശുപത്രി ആധാരമാക്കിയുള്ള ഈ റജിസ്‌ട്രി വഴി ഒരൊറ്റ ക്ലിക്കിലൂടെ പൊതുജനങ്ങൾക്കും അർബുദത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ലഭിക്കും. ലോകത്ത് ആദ്യമായി ഇത്തരത്തിൽ ഒരു റജിസ്ട്രിയെന്ന് എം.വി.ആർ ക്യാൻസർ സെന്റർ അവകാശപ്പെട്ടു.

വയനാട് ബത്തേരി സപ്താ വെൻഷൻ സെന്ററിൽ രാജ്യാന്തര കാൻസർ സമ്മേളനത്തിൽ ഐസിഎംആർ ഡയറക്ടർ ഡോ: പ്രശാന്ത് മാത്തൂർ റജിസ്ട്രി ഉദ്ഘാടനം ചെയ്തു. എം.വി.ആർ ക്യാൻസർ സെൻറർ ഡയറക്ടർ ഡോ: നാരായണൻകുട്ടി വാര്യർ അധ്യക്ഷത വഹിച്ചു.

വായിലും തൊണ്ടയിലും അർബുദം ബാധിക്കുന്നവരിൽ 30 അധികം പേർ ഉൾപ്പെടുന്ന തെക്കനേഷ്യൻ രാജ്യങ്ങളിലാണെന്ന് കാൻകോൺ വിദഗ്ധർ ചൂണ്ടിക്കാട്ടി. മൂന്നാമത്തെയോ നാലാമത്തെ ഘട്ടത്തിലാണ് ഇത് പലപ്പോഴും കാണുന്നത്. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ഭേദമാക്കാവുന്ന നൂതന ചികിത്സാരീതികളും ചർച്ച ചെയ്തു. ഡോ: സന്തോഷ് കുമാർ, ഡോ: ബിബിൻ.പി. വർഗീസ്, ഡോ: സുഭാഷിണി ജോൺ എന്നിവർ സെമിനാറുകളിൽ സംസാരിച്ചു. രക്താർബുദത്തെ സംബന്ധിച്ച് നടന്ന പാനൽ ചർച്ചയിൽ ജർമ്മനിയിൽ നിന്നുള്ള ഡോ: മെഡ്. കെ.ഹുബൻ പ്രബന്ധം അവതരിപ്പിച്ചു. സമ്മേളനം ഇന്നു സമാപിക്കും.

Leave a Reply

Your email address will not be published.