ഏതാനും ദിവസത്തിനുള്ളിൽ കേരളബാങ്ക് യാഥാർഥ്യമാകുമെന്നാണ് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

adminmoonam

ഹൈക്കോടതിയിലെ കേസുകൾ ഏതാനും ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ഇതോടെ കേരളബാങ്ക് യാഥാർഥ്യമാകുമെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അറുപത്തിയാറാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ മേഖലയിലേക്ക് യുവതീയുവാക്കളെ കൂടുതലായി ആകർഷിക്കണം. ഇതിനായുള്ള കർമപദ്ധതികൾക്ക് സഹകരണ വകുപ്പ് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. സഹകരണ വകുപ്പിനെ ആധുനിക വൽക്കരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. അതിനാണ് മുഖ്യ പരിഗണന നൽകുന്നത്. ആദായ വകുപ്പിനെ ഉപയോഗിച്ച് കേരളത്തിലെ സഹകരണ മേഖലയെ കടന്നാക്രമിക്കുന്നതിനെതിരെ സഹകാരികൾ ഒന്നിച്ചു നിൽക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

കേരള ബാങ്കും സഹകരണ പ്രസ്ഥാനവും എന്ന വിഷയത്തിലുള്ള സെമിനാർ വനം- മൃഗസംരക്ഷണ- ക്ഷീര വകുപ്പ് മന്ത്രി അഡ്വ കെ. രാജു ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് വിഷയമവതരിപ്പിച്ചു. സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി. കെ.ജയശ്രീ ഐ.എ.എസ് മോഡറേറ്ററായിരുന്നു.

സർക്കിൾ സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് കൃഷ്ണൻ നായർ, പാക്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് വി. ജോയ് എം.എൽ.എ, തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാർ ഡി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. 2018ലെ ജെ. ഡി.സി, എച്ച്.ഡി.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ചടങ്ങിൽ സമ്മാനവും നൽകി.രാവിലെ സഹകരണ പതാക സഹകരണസംഘം രജിസ്ട്രാർ ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!