എ.സി.എസ്.ടി.ഐ.യുടെ പരിശീലന പരിപാടി ആഗസ്റ്റ് ഒമ്പതു മുതല്‍

Deepthi Vipin lal

തിരുവനന്തപുരം മണ്‍വിളയിലെ അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ( ACSTI ) ആഗസ്റ്റില്‍ നാലു പരിശീലന പരിപാടികള്‍ നടത്തുന്നു.

ആഗസ്റ്റ് ഒമ്പതു മുതല്‍ 12 വരെയുള്ള ആദ്യത്തെ പരിശീലന പരിപാടി പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലെ ഭരണസമിതിയംഗങ്ങള്‍ക്കു വേണ്ടിയാണ്. സബിന്‍ എസ്.എസ്. ആണു കോഴ്‌സ് അസിസ്റ്റന്റ്. നേതൃത്വം, ടീം കെട്ടിപ്പടുക്കല്‍, മോട്ടിവേഷന്‍ എന്നീ വിഷയങ്ങളിലാണു പരിശീലനം. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലെ എല്ലാ വിഭാഗം ജീവനക്കാരെയും ഉദ്ദേശിച്ചു നടത്തുന്ന രണ്ടാമത്തെ പരിശീലനം ആഗസ്റ്റ് പത്തു മുതല്‍ 12 വരെയാണ്. കാഷും കള്ളനോട്ടും കൈകാര്യം ചെയ്യല്‍, വ്യാജ സ്വര്‍ണം കണ്ടുപിടിക്കല്‍ എന്നീ വിഷയങ്ങളിലാണു ക്ലാസുകളുണ്ടാവുക. നിഷാന്ത് എസ്. ആണു ക്ലാസ് നയിക്കുക.

സഹകരണ സംഘങ്ങളിലെ ക്ലര്‍ക്ക് / കാഷ്യര്‍ / അക്കൗണ്ടന്റ് എന്നിവര്‍ക്കായുള്ള അഞ്ചു ദിവസത്തെ പരിശീലനം ആഗസ്റ്റ് 22 മുതല്‍ 26 വരെ നടക്കും. നിഷാന്ത് എസ്. ആണു ക്ലാസ് നയിക്കുക. ഉപഭോക്താവിനെ അറിയല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍, ഉപഭോക്താവിനുള്ള സംരക്ഷണം എന്നിവയിലാണു പരിശീലനം. സ്വയം വികസനം എന്ന വിഷയത്തിലുള്ള പരിശീലനം ആഗസ്റ്റ് 23 മുതല്‍ 25 വരെയാണ്. പ്രോഗ്രാം ഓഫീസര്‍ സുനിത സഹദേവന്‍ നയിക്കുന്ന ക്ലാസില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലെ സബ് സ്റ്റാഫിനു പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.acstikerala.com

Leave a Reply

Your email address will not be published.