എളംകുന്നപുഴ എസ്.സി/എസ്.ടി സംഘത്തിന്റെ സുവര്‍ണജൂബിലി തുടങ്ങി

Deepthi Vipin lal

എളംകുന്നപുഴ എസ്.സി /എസ്.ടി സര്‍വീസ് സഹകരണ സംഘത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സംഘം പ്രസിഡന്റ് എന്‍.സി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. സംഘം മുന്‍ പ്രസിഡന്റ് എ. കെ. നടേശന്‍ പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് ടി.സി. ചന്ദ്രന്‍ ഭരണ സമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്ഥാപക അംഗങ്ങളെയും മുന്‍ ഭരണ സമിതി അംഗങ്ങളെയും ജീവനക്കാരെയും ആദരിക്കല്‍, സഹകാരി സംഗമം, സ്വാശ്രയ ഗ്രൂപ്പുകളുടെ സംഗമം, അംഗങ്ങള്‍ക്കായി ചികിത്സാ സഹായ പദ്ധതി നടപ്പിലാക്കല്‍, നേതൃത്വ പരിശീല ക്യാമ്പ്, ജില്ലാതലത്തില്‍ എസ്.സി /എസ്.ടി സംഘങ്ങളുടെ ശില്‍പ്പശാല, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, പ്രതിഭകളെ ആദരിക്കല്‍, കലാ കായിക മത്സരങ്ങള്‍, സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് വനിതകള്‍ക്കായി എട്ട് കോടി രൂപയുടെ സ്ത്രീ ശക്തി ഗ്രൂപ്പ് വായ്പാ പദ്ധതി എന്നിവ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് എന്‍. സി. മോഹനന്‍, വൈസ് പ്രസിഡന്റ് ടി, സി. ചന്ദ്രന്‍, സെക്രട്ടറി എം, കെ, സെല്‍വരാജ് എന്നിവര്‍ അറിയിച്ചു.

ഭരണസമിതി അംഗങ്ങളായ പി. ബി. രാജേഷ്, കെ. എസ്. സുനില്‍, കെ. കെ. അനില്‍കുമാര്‍, എ. എ. ചന്ദ്രവല്ലി, സിനിമ പ്രവീണ്‍, ശാരി ക്യഷ്ണ, മുന്‍ പ്രസിഡന്റ് കെ. ഡി. ഭാസി, സീനിയര്‍ ക്ലാര്‍ക്ക് ഷീബ സി. എ. എന്നിവര്‍ സംസാരിച്ചു.

1972 മാര്‍ച്ച് അഞ്ചിനാണ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. മികച്ച പ്രവര്‍ത്തനത്തിനും നിക്ഷേപ സമാഹരണത്തിനും സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ വിവിധ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി സംഘത്തിന് പുതിയ ഓഫീസ് മന്ദിരം നിര്‍മ്മിക്കുക, വളപ്പില്‍ സൂപ്പര്‍ മാര്‍ക്കറ്റ്, അംഗങ്ങള്‍ക്ക് വിത്ത്, വളം, ഗ്രോബാഗ്, കാര്‍ഷിക അനുബന്ധ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ഗ്രീന്‍ ഹൗസ് എന്നിവ സുവര്‍ണ്ണ ജാബീലി വര്‍ഷത്തില്‍ ലക്ഷ്യമിടുന്നു.

 

 

 

Leave a Reply

Your email address will not be published.

Latest News