എം.വി.ആർ ഫാർമ കെയറിൻ്റെ ആദ്യ വിൽപ്പന നടത്തി

Deepthi Vipin lal

കാൻസർ രോഗികൾക്ക് മികച്ച ചികിത്സയും സേവനങ്ങളും നൽകുന്ന കോഴിക്കോട് എം.വി.ആർ ക്യാൻസർ സെൻ്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കീഴിൽ കേരളത്തിലെ പ്രധാന പട്ടണങ്ങളിലല്ലാം ആരംഭിക്കുന്ന എം.വി.ആർ ഫാർമ കെയറിൻ്റെ ആദ്യ വിൽപ്പന സ്ഥാപനങ്ങളുടെ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ ഷെവലിയർ സി.ഇ ചാക്കുണ്ണിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ഏറ്റവും ചുരുങ്ങിയ ചെലവിൽ ക്യാൻസർ രോഗികൾക്ക് മരുന്നുകൾ എത്തിക്കുക എന്നതാണ് എം.വി.ആർ ഫാർമ കെയർ എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. ജനുവരിയിൽ പയ്യന്നൂർ, കാസർകോട്, രാമനാട്ടുകര എന്നിവിടങ്ങളിലും മാർച്ച് ആകുമ്പോഴേക്കും എടപ്പാൾ, കുന്നംകുളം കൂടാതെ കോഴിക്കോട്നഗരത്തിൽ വിവിധയിടങ്ങളിലായും എം.വി.ആർ ഫാർമയുടെ പ്രവർത്തനം ആരംഭിക്കുമെന്ന് ചെയർമാൻ സി.എൻ വിജയകൃഷ്ണൻ പറഞ്ഞു.

കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ നാരായണൻകുട്ടി മാസ്റ്റർ, ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ്, ലാഡർ ജനറൽ മാനേജർ സുരേഷ് ബാബു, ലാഡർ ഡയറക്ടർമാരായ കൃഷ്ണൻ കോട്ടുമല, ലബീബ്, സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് എ.ജി.എം. രാകേഷ്, മാനേജർ അഷറഫ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!