എം.വി.ആര്‍. ഫാര്‍മ കെയറിന്റെ വിവിധ യൂണിറ്റുകളില്‍ ഫാര്‍മസിസ്റ്റുകളുടെ ഒഴിവ്

Deepthi Vipin lal

എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള എം.വി.ആര്‍. ഫാര്‍മ കെയറിന്റെ വിവിധ യൂണിറ്റുകള്‍ നടത്തുന്നതിന് രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റുകളെ ആവശ്യമുണ്ട്. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, വടകര, തിരൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മലപ്പുറം, എടപ്പാള്‍, ചാവക്കാട്, പാലക്കാട്, ഒറ്റപ്പാലം, നെന്‍മാറ, കല്‍പ്പറ്റ, കുന്നംകുളം എന്നിവിടങ്ങളിലാണ് ഒഴിവ്. ബിസിനസില്‍ താല്‍പ്പര്യമുള്ളവരാകണം. ഓരോ യൂനിറ്റിലേക്കും അതതു പ്രദേശത്തുകാരെയാണു വേണ്ടത്.

ഈ ഒഴിവുകളിലേയ്ക്കുളള ഇന്റര്‍വ്യൂ സെപ്റ്റംബര്‍ ആറ് തിങ്കളാഴ്ച രാവിലെ 11 ന് എം.വി.ആര്‍. കാന്‍സര്‍ സെന്ററിന്റെ കോഴിക്കോട്ടെ എച്ച്. ആര്‍. ഓഫീസിലായിരിക്കും നടക്കുക. CV തപാലിലോ നേരിട്ടോ ഇ മെയിലായോ അയയ്ക്കാം. വിലാസം: HR Office, MVR Cancer Centre and Research Institute, Calicut- 673601. Email : [email protected]. അന്വേഷണങ്ങള്‍ക്ക് : 0495- 2289520.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!