ഉള്ളൂര്‍ സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യമത്സരം നടത്തുന്നു

moonamvazhi

തിരുവനന്തപുരം ഉള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മഹാകവി ഉള്ളൂര്‍ സ്മാരക അവാര്‍ഡ് 2023 ന്റെ ഭാഗമായി കഥ, കവിത, ലേഖനം എന്നീ ഇനങ്ങളില്‍ മത്സരം നടത്തുന്നു. സ്‌കൂള്‍ വിഭാഗത്തിലും (ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി) കോളേജ് വിഭാഗത്തിലുമാണ് മത്സരം. കഥയ്ക്കും കവിതയ്ക്കും വിഷയവ്യവസ്ഥയില്ല. ‘സഹകരണ പ്രസ്ഥാനവും, കേരള വികസനവും’ എന്നതാണ് ലേഖന വിഷയം.

രചനകള്‍ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തോടെ 2024 ഫെബ്രുവരി 15 നകം പി. സത്യരാജ് ,സെക്രട്ടറി, ഉള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, പോങ്ങുംമൂട്, മെഡിക്കല്‍ കോളേജ് പി.ഒ എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.

 

 

Leave a Reply

Your email address will not be published.