ഉത്തരവിറക്കാൻ വൈകി- മൊറട്ടോറിയം പ്രഖ്യാപനത്തിലൊതുങ്ങി.

[email protected]

പ്രളയത്തിൻറെയും കർഷക ആത്മഹത്യയുടെയും പശ്ചാത്തലത്തിൽ മാർച്ച് അഞ്ചിന് ചേർന്ന മന്ത്രിസഭായോഗ തീരുമാനം ആണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. എന്നാൽ ഉദ്യോഗസ്ഥ അലംഭാവം മൂലം മാർച്ച് 10ന് വൈകിട്ട് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് മുൻപ്, അത് ഉത്തരവാക്കി ഇറക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ല.

കർഷകരുടെ എല്ലാ വായ്പകളിൽ മേലും ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം വായ്പക്കാർക്ക് വളരെ ആശ്വാസം നൽകുന്നതായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനുശേഷംമാത്രമേ ഉത്തരവിറക്കാൻ ആകുവെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പറയുന്നു. ഈ കാലയളവിൽ ബാങ്കുകൾക്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോകാൻ നിയമതടസം ഉണ്ടാകില്ല. ഇത് കർഷകരെയും വായ്പക്കാരെയും കൂടുതൽ ദുരിതത്തിലാക്കും . അഞ്ചു ദിവസത്തോളം സമയം ലഭിച്ചിട്ടും ഉദ്യാഗസ്ഥർക്കു ഉത്തരവിറക്കാൻ കഴിഞ്ഞില്ല. മന്ത്രിസഭായോഗ തീരുമാനം 48 മണിക്കൂറിനുള്ളിൽ ഉത്തരവായി ഇറക്കണം എന്നാണ് ചട്ടം. ഉത്തരവ് ഇറങ്ങാതെ വന്നതോടെ മാർച്ച് 7ന് മൂന്നാംവഴി ഇത് സംബന്ധിച്ച വാർത്ത നൽകിയിരുന്നു.

Leave a Reply

Your email address will not be published.

Latest News