ഈ വർഷം 1000 കോടി രൂപയുടെ വർക്കുകൾ പൂർത്തീകരിക്കുമെന്ന് തൃശ്ശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി.

[email protected]

ഈ സാമ്പത്തിക വർഷം 1000 കോടി രൂപയുടെ പുതിയ വർക്കുകൾ ഏറ്റെടുത്ത് നടത്തുമെന്ന് തൃശ്ശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി. കഴിഞ്ഞ 5 വർഷത്തിനിടയിൽ 200 കോടി രൂപയുടെ വർക്കുകൾ പൂർത്തീകരിച്ചിട്ടുണ്ട്. കൊച്ചി മെട്രോ ,സിയാൽ റൺവേ, കെടിഡിസി ഹോട്ടൽ തുടങ്ങിയ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും നിരവധി വർക്കുകൾ പൂർത്തീകരിച്ചതായി പ്രസിഡൻറ് ടി .ജി .സജീവ് മൂന്നാംവഴി ഓൺലൈനോട് പറഞ്ഞു.

സർക്കാർ മേഖലയിൽ ഈ വർഷം 300 കോടിയുടെയും സ്വകാര്യമേഖലയിൽ 200 കോടിയുടെയും കൺസൾട്ടൻസി ഇനത്തിൽ 300 കോടി രൂപയുടേയും വർക്കുകൾക്ക് പുറമേ സൊസൈറ്റിയുടെ കീഴിൽ പുതുതായി ആരംഭിച്ച കമ്പനിയുടെ കീഴിൽ 200 കോടി രൂപയുടെ ഫ്ലാറ്റ്- വില്ലാ പ്രൊജ്ക്ടും ഈ സാമ്പത്തികവർഷം പൂർത്തീകരിക്കും. ഈ കാലയളവിൽ അർഹതപ്പെട്ട 9 പേർക്ക് സൗജന്യമായി സൊസൈറ്റി വീട് നിർമ്മിച്ചു നൽകി. സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തനമാണ് സംഘം ലക്ഷ്യമിടുന്നത്.

സഹകരണരംഗത്ത് നിന്നുകൊണ്ടുതന്നെ പൊതുസമൂഹത്തെ എങ്ങനെ പരമാവധി സഹായിക്കാം എന്നതാണ് സൊസൈറ്റി ലക്ഷ്യമിടുന്നതെന്ന് പ്രസിഡൻറ് സജീവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News