ഇ.ഡി. സാബുവിന് സ്വീകരണം നല്‍കി

moonamvazhi

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇ.ഡി. സാബുവിന് കെ.സി.ഇ.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ഡിസിസി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങ് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു, സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് . എ. കെ.സതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ടി. വി. ചന്ദ്രമോഹന്‍, സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയര്‍മാന്‍ എം.കെ. അബ്ദുല്‍സലാം, ഡിസിസി വൈസ് പ്രസിഡണ്ട് സി. ഒ. ജേക്കബ്, കെ.ജി.ഒ.യു ജില്ലാ സെക്രട്ടറി പി. രാമചന്ദ്രന്‍, കെ.സി.ഇ.എഫ് സംസ്ഥാന വനിതാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. ഷൈലജ, പെന്‍ഷന്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റാഫേല്‍, ചാക്കോ എന്നിവര്‍ അനുമോദനസന്ദേശം നല്‍കി.

പുതിയ ജനറല്‍ സെക്രട്ടറി സംഘടനയിലേക്ക് പുതുതായി വന്ന മെമ്പര്‍മ്മാര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കികൊണ്ട് സംഘടനയുടെ മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ മുന്‍കാല നേതാക്കള്‍ ആയ എ. ആര്‍. രാമന്‍, പി. മോഹനന്‍, വിജയകുമാര്‍, ജോസഫ് പൂമല
സംസ്ഥാന കമ്മിറ്റി മെമ്പര്‍മാരായ അനില്‍ കൈപ്പിള്ളി, ടി.എസ്. ദിലീപന്‍, സിമ്മി.ജി.നായര്‍, ജില്ലാ ഭാരവാഹികളായ രാജേഷ് കോമരത്ത്, സുധീര്‍. എം. ബി, താലൂക്ക് ഭാരവാഹികളായ കെ. യൂ. സുബ്രമുണ്യന്‍, പി.ഡി. ലിയോണ്‍, ഇ.എ. പോള്‍, സിന്റോ മാത്യു, സി.വി. സുധീരന്‍, പി. രാജേഷ്, സീജ ഹരിദാസ്, പി.ജെ. റൂബി, ഒ.ആര്‍. രാജേന്ദ്രന്‍, ഇ.എ. ഷിജു, സുനിത ജോഷി എന്നിവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി. ആര്‍. പ്രമോദ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ജിയോ ജോസ് നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.