അന്തർ ദേശീയ സഹകരണ ദിനം- മാനന്തവാടിയിൽ ജോയിന്റ് രജിസ്ട്രാർ ഉദ്ഘാടനം ചെയ്തു.

adminmoonam

അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് മാനന്തവാടിയിൽ നടന്ന ദിനാഘോഷം വയനാട് ജോയിന്റ് രജിസ്റ്റർ പി.റഹീം ഉദ്ഘാടനം ചെയ്തു. തിരുനെല്ലി സർവീസ് സഹകരണ ബാങ്കിന്റെയും പെരിയ സർവീസ് ബാങ്കിന്റെയും മാനന്തവാടി സർക്കിൾ സഹകരണ യൂണിയന്റെയും നേതൃത്വത്തിലായിരുന്നു ചടങ്ങ്.

മനന്തവടി സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറിയും അസിസ്റ്റന്റ് രജിസ്ട്രാറുമായ പി.സജീർ അധ്യക്ഷത വഹിച്ചു. പെരിയ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പ്രേംജിത്ത്, തരുവണ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഷിബു കമ്പളക്കാട് സഹകാരികൾക്ക് ഉള്ള ക്ലാസ് നയിച്ചു.

Leave a Reply

Your email address will not be published.