അധിക വിദ്യാഭ്യാസ യോഗ്യത അയോഗ്യതയാക്കുന്ന വിജ്ഞാപനം പിന്‍വലിക്കണം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്

moonamvazhi

സംഘങ്ങളിലെ അറ്റന്റര്‍/ പ്യൂണ്‍ തസ്തികയുടെ യോഗ്യത ഏഴാം ക്ലാസായി നിജപ്പെടുത്തിയ വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുഖ്യന്ത്രിക്ക് നിവേദനം നല്‍കി.

1969 ലെ സഹകരണച്ചട്ടം 186 ലെ ഉപചട്ടം ഒന്നിലെ ഇനം അഞ്ചില്‍ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വരുത്തുന്ന കരടു ഭേദഗതി ഉദ്യോഗാര്‍ത്ഥികളുടെ അവകാശത്തെ ഹനിക്കുന്നതാണെന്നും അതുകൊണ്ട് സാമാന്യനീതിക്ക് നിരക്കാത്ത ഈ ചട്ടം പിന്‍വലിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published.