സാമ്പത്തിക സാക്ഷരതാ വാരം 2019 – “അറിവുള്ള കർഷകൻ സമൃദ്ധിയുള്ള കർഷകൻ ” വിവിധ പരിപാടികൾ നടന്നു.

adminmoonam

 

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സാമ്പത്തിക സാക്ഷരതാ വാരത്തിന്റെ ഭാഗമായി കോഴിക്കോട്  ജില്ലയിലെ വിവിധ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, ഫാർമേഴ്സ് ക്ലബുകൾ, കുടുംബശ്രീ യൂണിറ്റുകൾ, സ്വാശ്രയ സംഘങ്ങൾ, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ എന്നിവയിലെ കർഷകർക്ക് സാമ്പത്തിക സാക്ഷരതാ ക്ലാസ്സുകൾ സംഘടിപ്പിച്ചു.വിവിധ കാർഷിക വായ്പാ പദ്ധതികൾ – വിനിയോഗം – തിരിച്ചടവ് , സർക്കാർ – മറ്റ് ഏജൻസികളിൽ നിന്നുള്ള സബ്സിഡി സ്കീമുകൾ, വിള ഇൻഷൂറൻസ്, സ്വാശ്രയ സംഘങ്ങളെയും ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളെയും ബാങ്കുമായി ബന്ധിപ്പിക്കൽ, ഡിജിറ്റൽ ബാങ്കിംഗ്, എ.ടി.എം ഉപയോഗവും മുൻകരുതലുകളും, സാമ്പത്തിക സുരക്ഷ തുടങ്ങി വിവിധ വിഷയങ്ങളിൽ ബന്ധപ്പെട്ടവർ ക്ലാസ്സുകൾ എടുത്തു.സാമ്പത്തിക സാക്ഷരതയ്ക്കും കൗൺസിലിംഗിനുമായി നബാർഡിന്റെ സഹായത്തോടെ പ്രത്യേക സാമ്പത്തിക സാക്ഷരതാ സെന്റർ ജില്ലാ ബാങ്കിന്റെ മുഖ്യ കാര്യാലയത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

സാമ്പത്തിക സാക്ഷരതാ വാരത്തിന്റെ സമാപന പരിപാടി കാവുന്തറ സർവ്വീസ് സഹകരണ ബാങ്കിൽ  നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.അച്ചുതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വിവിധ വിഷയങ്ങളിൽ ജില്ലാ ബാങ്ക് കൃഷി ഓഫീസർ ശ്രീജേഷ് .ടി,  എഫ്.എൽ .സി .സി   കൗൺസിലർമാരായ ഹരിത, പ്രീത എന്നിവർ ക്ലാസ്സുകളെടുത്തു.

കെ. ഡി.സി ബാങ്ക് റിട്ടയേർഡ് ഏരിയാ മാനേജർ എം.എം അജയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സർവീസ് ബാങ്ക് ഡയരക്ടർ പി.എം.രാജൻ സ്വാഗതവും സെക്രട്ടറി ശീർഷ നന്ദിയും പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കർഷകർക്കും ‘ത്രിവേണി’ ഇനത്തിൽ പെട്ട കരനെൽവിത്ത് സൗജന്യമായി വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News