സഹകരണസംഘങ്ങൾ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ അര ശതമാനം കുറച്ചു.
സഹകരണസംഘങ്ങൾ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ അര ശതമാനം കുറച്ചു.സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. പലിശ നിർണയ ഉപസമിതിയുടെ യോഗ തീരുമാനപ്രകാരമാണ് നിരക്ക് പുതുക്കി നിശ്ചയിച്ചത്.
മുതിർന്ന പൗരന്മാരുടെ സ്ഥിര ആക്ഷേപങ്ങൾക്ക് പരമാവധി അര ശതമാനം അധിക പലിശ നൽകാം.
പ്രാഥമിക വായ്പാ സഹകരണ സംഘങ്ങൾ/ ബാങ്കുകൾ സർവീസ് സഹകരണ ബാങ്കുകൾ എന്നിവ സംസ്ഥാന സഹകരണ ബാങ്ക്/ ജില്ലാ സഹകരണ ബാങ്കിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് പ്രാഥമിക വായ്പാ സഹകരണ സംഘങ്ങൾ/ ബാങ്കുകൾ അവരുടെ നിക്ഷേപങ്ങൾക്ക് നൽകുന്ന നിരക്കിൽ പലിശ സംസ്ഥാന സഹകരണ ബാങ്ക്/ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് നൽകേണ്ടതാണ്.
സേവിങ്സ് ബാങ്ക് നിക്ഷേപങ്ങൾക്ക് നിശ്ചയിച്ചു നൽകിയിരുന്ന പലിശ നിരക്ക് മാറ്റമില്ലാതെ തുടരും. സ്ഥിര നിക്ഷേപങ്ങൾക്ക് സഹകരണ സംഘം രജിസ്ട്രാർ നിശ്ചയിച്ചു നൽകുന്ന നിരക്കുകളിൽ അധികരിച്ച നിരക്കിൽ പലിശ നൽകാൻ പാടുള്ളതല്ലെന്നും അധികരിച്ച നിരക്കിൽ പലിശ നൽകുകയാണെങ്കിൽ നിക്ഷേപം സ്വീകരിക്കാൻ ഉള്ള അധികാരം റദ്ദ് ചെയ്യുന്നതായിരിക്കും എന്നും സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ പറയുന്നു.