സഹകരണപെന്‍ഷന്‍: ലൈഫ് സര്‍ട്ടിഫിക്കറ്റ് ഈ മാസം ഇരുപതിനകം സമര്‍പ്പിക്കണം

moonamvazhi

കേരള സംസ്ഥാന സഹകരണജീവനക്കാരുടെ പെന്‍ഷന്‍ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ വര്‍ഷംതോറും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും sahakaranapension.org എന്ന ഓണ്‍ലൈന്‍ മൊഡ്യൂള്‍ മുഖേനയാണു സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതെന്നും സഹകരണ പെന്‍ഷന്‍ബോര്‍ഡ് അറിയിച്ചു. ഒരു വര്‍ഷമാണു ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ പ്രാബല്യം. പുതുതായി വിരമിക്കുന്ന ജീവനക്കാര്‍ പെന്‍ഷന്‍ അനുവദിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നമുറയ്ക്കു ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. പ്രാബല്യത്തീയതി കഴിഞ്ഞു പുതുക്കാത്തവരും പെന്‍ഷന്‍ കിട്ടി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നവരും 2023 സെപ്റ്റംബര്‍ ഇരുപതിനകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. അല്ലാത്തവരുടെ പെന്‍ഷന്‍ തടഞ്ഞുവെക്കും- പെന്‍ഷന്‍ബോര്‍ഡ് അറിയിച്ചു.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ചെയ്യുന്നവര്‍ www.sahakaranapension.org എന്ന വെബ്‌സൈറ്റിലെ Pensioner Life Certificate എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ആദ്യമായി ചെയ്യുമ്പോള്‍ New User- Register ക്ലിക്ക് ചെയ്യണം. PPO നമ്പര്‍ ശരിയായ ഫോര്‍മാറ്റില്‍ എന്റര്‍ ചെയ്യുമ്പോള്‍ പെന്‍ഷണറുടെ പേര് തെളിഞ്ഞുവരും. ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി. എന്നിവ കൊടുത്തശേഷം ഫോട്ടോ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യുക. Next കൊടുത്താല്‍ കിട്ടുന്ന OTP എന്റര്‍ ചെയ്താല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും. ശേഷം വരുന്ന അപ്‌ഡേറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന PPO നമ്പര്‍ ശരിയായ ഫോര്‍മാറ്റില്‍ എന്റര്‍ ചെയ്യുക. മൊബൈലില്‍ കിട്ടുന്ന OTP എന്റര്‍ ചെയ്തു തുടര്‍ന്നു വരുന്ന ഡൗണ്‍ലോഡ് ഓപ്ഷന്‍വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തു പ്രിന്റെടുക്കുക. ഗസറ്റഡ് ഓഫീസര്‍ /  പെന്‍ഷന്‍ കൈപ്പറ്റുന്ന ബാങ്കിന്റെ മാനേജര്‍ സാക്ഷ്യപ്പെടുത്തിയശേഷം Pdf ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. തുടര്‍ന്ന് www.sahakaranapension.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് Pensioner Life Certificate എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. Update option ക്ലിക്ക് ചെയ്താല്‍ വരുന്ന PPO നമ്പര്‍ ശരിയായ ഫോര്‍മാറ്റില്‍ എന്റര്‍ ചെയ്യുക. മൊബൈലില്‍ കിട്ടുന്ന OTP എന്റര്‍ ചെയ്ത് അപ്‌ലോഡ് ഓപ്ഷന്‍വഴി pdf ഫോര്‍മാറ്റില്‍ സേവ് ചെയ്തിട്ടുള്ള ഫയല്‍ അപ്‌ലോഡ് ചെയ്യുക. Preview option ല്‍ ക്ലിക്ക് ചെയ്താല്‍ അപ്‌ലോഡ് ചെയ്ത ഫയല്‍ അവിടെ കാണാം. ശേഷം submit ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മൊബൈലില്‍ മെസേജ് വരും.

ഒരു തവണ രജിസ്റ്റര്‍ ചെയ്തവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യുന്നതിന് www.sahakaranapension.org വെബ്‌സൈറ്റ് സന്ദര്‍ശിച്ച് Pensioner Life Certificate എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. Update option ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന PPO നമ്പര്‍ ശരിയായ ഫോര്‍മാറ്റില്‍ എന്റര്‍ ചെയ്യുക. മൊബൈലില്‍ വരുന്ന OTP എന്റര്‍ ചെയ്ത് അപ്‌ലോഡ് ഓപ്ഷന്‍വഴി pdf ഫോര്‍മാറ്റില്‍ സേവ് ചെയ്തിട്ടുള്ള ഫയല്‍ അപ്‌ലോഡ് ചെയ്യുക. ശേഷം preview option ല്‍ ക്ലിക്ക് ചെയ്താല്‍ അപ്‌ലോഡ് ചെയ്ത ഫയല്‍ അവിടെ കാണാം. തുടര്‍ന്ന് submit  ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മൊബൈലില്‍ മെസേജ് വരും.

Leave a Reply

Your email address will not be published. Required fields are marked *

Latest News