സഹകരണ സർവീസ് പരീക്ഷ ബോർഡ് ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി മാർച്ച്‌ 31.

adminmoonam

സംസ്ഥാനത്തെ 82 സഹകരണസംഘങ്ങളിൽ ഒഴിവുള്ള ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിലേക്ക് സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഇന്നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം ഉറങ്ങിയത്. ഈ മാസം 31 വരെ അപേക്ഷിക്കാം. നേരിട്ടുള്ള നിയമനമാണിത്. പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തുപരീക്ഷ യുടെയും ബന്ധപ്പെട്ട സഹകരണ സംഘം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷ ബോർഡ് തയ്യാറാക്കുന്ന ലിസ്റ്റിൽ നിന്ന് സഹകരണസംഘം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് നിയമനം നടത്തുക.

എച്ച്ഡിസി, ജെഡിസി, ബികോം കോ.ഓപ്പറേഷൻ, കാർഷിക സർവകലാശാലയുടെ ബിഎസ് സി സഹകരണം- ബാങ്കിംഗ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 150 രൂപയാണ് പരീക്ഷാഫീസ്. ഒന്നിൽകൂടുതൽ ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നുണ്ടെങ്കിൽ 50 രൂപ വീതം ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾ www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News