സഹകരണ സംഘങ്ങളെയും ജീവനക്കാരെയും തകർക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ നയങ്ങൾ പിൻവലിക്കണം: കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്

moonamvazhi

സഹകരണ സംഘങ്ങളെയും ജീവനക്കാരെയും തകർക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ നയങ്ങൾ പിൻവലിക്കണമെന്ന് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊച്ചി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ സഹകരണ സംഘങ്ങളുടെ പ്രവർത്തനം തകർച്ചയിൽ എത്തിക്കുന്ന കേന്ദ്ര സഹകരണ നിയമം പിൻവലിക്കണമെന്നും ജനകീയ താൽപര്യങ്ങൾക്ക് എന്നും പ്രാധാന്യം നൽകി പ്രവർത്തിച്ചുവരുന്ന കേരളത്തിലെ സഹകരണ സംഘങ്ങളെ തകർക്കുന്ന നയമാണ് കേന്ദ്രസർക്കാർ ആവർത്തിച്ചു വരുന്നതെന്നും ആരോപിച്ചു.

കേരള സർക്കാർ സഹകരണ ജീവനക്കാരുടെ പ്രമോഷൻ സാധ്യതകൾ ഇല്ലാതാക്കുന്ന സഹകരണം നിയമഭേദഗതികൾ പിൻവലിക്കണമെന്നും കേരളത്തിൽ സഹകരണ മേഖലയുടെ വിജയത്തിന്റെയും കരുത്തിന്റെയും പിൻബലമായി നിൽക്കുന്ന ഒരു ഘടകമാണ് സഹകരണ ജീവനക്കാർ ഈ ജീവനക്കാരുടെ പ്രമോഷൻ പോലുള്ള ഉയർച്ചകളെ തുരങ്കം വെക്കുന്ന നടപടിയാണ് കേരള സർക്കാർ സഹകരണ നിയമഭേദഗതിയിലൂടെ കൊണ്ടു വരുന്നതെന്നും ഈ നിയമഭേദഗതി സഹകരണ മേഖലയുടെ തകർച്ചക്ക് കാരണമാക്കുമെന്നും സംസ്ഥാന സെക്രട്ടറി ബിനു കാവുങ്കൽ അഭിപ്രായപ്പെട്ടു.

ഞാറക്കൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന് കെ സി ഇ എഫ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താലൂക്ക് പ്രസിഡൻറ് കെ ജെ റോബോട്ട് അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സജീർ എസ്, ജില്ലാ സെക്രട്ടറി പ്രിൻസൺ തോമസ്, വനിതാ ഫോറം സംസ്ഥാന ജോയിൻ കൺവീനർ ശ്രീജ എസ് നാഥ്, മുൻ സംസ്ഥാന വൈസ് പ്രസിഡൻ എൻ ബി ചന്ദ്രഹാസൻ, ജില്ലാ ട്രഷറർ കെ ഐ സിയാദ്, സംസ്ഥാന കമ്മിറ്റി അംഗം ഷജിൻ ചിലങ്കര, വനിത ഫോറം ജില്ലാ ചെയർപേഴ്സൺ ശ്രീജ കെ മേനോൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.