സഹകരണ വാരാഘോഷം കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പേരാമ്പ്രയില്‍ നടന്നു

Deepthi Vipin lal

സഹകരണ പ്രസ്ഥാനം തകര്‍ത്ത് കോര്‍പറേറ്റുകള്‍ക്ക് കടന്നുവരാന്‍ സൗകര്യമൊരുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത നീക്കം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന മുന്നറിയിപ്പുമായി 68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പേരാമ്പ്രയില്‍ നടന്നു. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എ.കെ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ടി. ജയരാജന്‍ മുഖ്യാതിഥിയായി. സെമിനാറില്‍ ഡോ. എ അനൂപ് കുമാര്‍ വിഷയം അവതരിപ്പിച്ചു.

പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, എ.കെ. അഗസ്തി, അസിസ്റ്റന്റ് രജിസ്ട്രാര്‍ എം. രജിത, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഉള്ളൂര്‍ ദാസന്‍, പേരാമ്പ്ര റീജണല്‍ കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി. ബാലന്‍ അടിയോടി, പി. ജെ. തോമസ്, എന്‍.പി. വിജയന്‍, എം.ജെ. ത്രേസ്യ, കെ.ഹനീഫ, ഷീന ജയന്ത് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ സി കെ. ശശി സ്വാഗതവും ഇ.എം.എസ് സഹകരണ ആശുപത്രി സെക്രട്ടറി സി. റജി നന്ദിയും പറഞ്ഞു.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News