സഹകരണ രംഗത്തെ RBl കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ.

[mbzauthor]

സഹകരണ രംഗത്തെ RBl കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. 3-ാം മത് മേഖല ആഫീസന്റെ ശിലാസ്ഥാനം കൽപ്പറ്റയിൽ നിർവ്വഹിച്ചുകൊണ് സംസാരിക്കുകയായിരുന്നു സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സി. സുനിൽ കുമാർ. ഒരു കോടിയിലധികം രൂപ പണമായി പിൻവലിക്കുമ്പോൾ രണ്ട് ശതമാനം നികുതി നൽകണമെന്ന നിർദ്ദേശം നിലവിൽ വന്നിരിക്കുകയാണ് 80 (പി) അനുകൂല്യം സഹകരണ മേഖലയ്ക്കുണ്ടായിരുന്നത് നിർത്തലാക്കി. സഹകരണ ബാങ്കുകളെ കോർപ്പറേറ്റ് സ്ഥാപനങ്ങളായാണ് കണക്കാക്കുന്നത്. ഇത്തരത്തിലുള്ള ദ്രോഹ നടപടികളുടെ തുടർച്ചയാണ് പുതിയ കേന്ദ്ര ബിൽ സംസ്ഥാനത്തെ പ്രാഥമിക ഗുരുതരമായി ബാധിക്കുന്ന കാര്യമാണ് . ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോപം സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി എം.രാജേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറർ പി.കെ ജയ കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി, സംസ്ഥാന സെക്രട്ടറി സി.പി പ്രിയേഷ് സ്വാഗതം പറഞ്ഞു .സംസ്ഥാന വൈസ് പ്രസിഡന്റ് ജിറ്റസി ജോർജ്, ജോ. സെക്രട്ടറി എസ്.സുധാകരൻ, ഭാരവാഹികളായ പി.സതീഷ്, എസ്.ഷാജി, സിബു എസ് ക്യുപ്പ്, ജില്ലാ സെക്രട്ടറിമാരായ കെ.പ്രശാന്ത്, കെ.വി.ജയേഷ്, ജോബി ജോസഫ്, പി.ശ്രീജിത്ത്, , പി സന്തോഷ കുമാർ ,പ്രോമിസൺ പി ജെ മുൻഭാരവാഹികളായ സുലൈമാൻ ഇസ്മാലി, കെ.ടി.സുധാകരൻ ബാബു രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

[mbzshare]

Leave a Reply

Your email address will not be published.