സഹകരണ യൂണിയന്‍ സഹായക്/വാച്ച്മാന്‍ തസ്തികകയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന സഹകരണ യൂണിയന്‍ സഹായക്/വാച്ച്മാന്‍ തസ്തികകയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ -7, പട്ടികജാതി/പട്ടികവര്‍ഗം-1 എന്നിങ്ങനെയാണ് നിലവിലെ ഒഴിവുകള്‍. ജനറല്‍ വിഭാഗത്തില്‍ 10 ഒഴിവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.
എട്ടാം ക്ലാസ് പാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷിക്കാനുള്ള പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 40നും ഇടയില്‍ ആയിരിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിന് അഞ്ചു വര്‍ഷവും ഒബിസി വിഭാഗത്തിന് മൂന്ന് വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. 16500-35700 രൂപയാണ് ശമ്പള സ്‌കെയില്‍.
അപേക്ഷാ ഫീസ് -ജനറല്‍ 300 രൂപ. പട്ടികജാതി/പട്ടികവര്‍ഗം 100 രൂപ. അപേക്ഷ ഫീസ് സെക്രട്ടറി, സംസ്ഥാന സഹകരണ യൂണിയന്‍ എന്ന പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന ഡി.ഡി. ആയി അയക്കണം.
വയസ്,വിദ്യാഭ്യാസ യോഗ്യത, സംവരണം ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡാറ്റ, വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ഡി.ഡി എന്നിവ സഹിതം ജൂലായ് 15ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ആപേക്ഷിക്കണം. അയക്കേണ്ട വിലാസം: സെക്രട്ടറി, സംസ്ഥാന സഹകരണ യൂണിയന്‍, സഹകരണ ഭവന്‍, ഊറ്റുകുഴി, തിരുവനന്തപുരം-1, ഫോണ്‍: 0471-2320420