സഹകരണ മേഖലയ്‌ക്കെതിരായ നടപടികള്‍ ആര്‍.ബി.ഐ. നിര്‍ത്തണം – കെ.സി.ഇ.യു.

Deepthi Vipin lal

സഹകരണ ബാങ്കിങ് മേഖലയ്‌ക്കെതിരെ റിസര്‍വ് ബാങ്ക് നടത്തുന്ന നിയമവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്നു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ( സി.ഐ.ടി.യു ) ആവശ്യപ്പെട്ടു. ഡിസംബര്‍ 13 നു റിസര്‍വ് ബാങ്ക് ഓഫീസുകള്‍ക്കു മുന്നില്‍ സംഘടന മാര്‍ച്ചും ധര്‍ണയും നടത്തും.

കോഴിക്കോട്ടു ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ സംസാരിച്ചു. ഭാരവാഹികളായി കെ. ബാബുരാജ് ( പ്രസിഡന്റ് ), ടി. രാധാ ഗോപി ( സെക്രട്ടറി ), ഇ. സുനില്‍കുമാര്‍ ( ഖജാന്‍ജി ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News