സഹകരണ മേഖലയിലെ ആദ്യ ത്രീസ്റ്റാർ ഹോട്ടൽ ഇന്ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും
കേരള ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്മെന്റ്(ലാഡർ)ന്റെ ആദ്യ ഹോട്ടൽ സംരംഭമായ ടെറസ് തിരുവനന്തപുരത്ത് ഇന്ന് ഉദ്ഘാടനം ചെയ്യും. തമ്പാനൂർ എസ്.എൻ. കോവിൽ റോഡിൽ ആരംഭിക്കുന്ന ത്രീസ്റ്റാർ ഹോട്ടൽ ഇന്ന് വൈകിട്ട് 4ന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ടി.പി. രാമകൃഷ്ണനും ചേർന്ന് ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ അഡ്വക്കേറ്റ് വി.കെ. പ്രശാന്ത്,പ്ലാനിങ് ബോർഡ് മുൻ അംഗം സി.പി. ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഇന്ന് കേരളത്തിലെ സഹകരണചരിത്രത്തിലെ അഭിമാന ദിനമാണെന്ന് ലാഡർ ചെയർമാൻ സി. എൻ. വിജയകൃഷ്ണൻ പറഞ്ഞു. കോർപ്പറേറ്റുകൾ മാത്രം കയ്യടക്കിവെച്ചിരിക്കുന്ന വിവിധമേഖലകളിൽ വിജയകരമായി പ്രവർത്തിക്കാൻ സഹകരണമേഖലയ്ക്ക് കഴിയുന്നു എന്നതിന് തെളിവാണ് ലാഡർ എന്ന് ജയകൃഷ്ണൻ പറഞ്ഞു.