സഹകരണ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ സമ്മേളനം
കേരള കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സി.സി. മുകുന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എല്‍. റാഫേല്‍ അദ്ധ്യക്ഷത വഹിച്ചു. സഹകരണ പെന്‍ഷന്‍കാരുടെ നിര്‍ത്തലാക്കിയ ക്ഷാമബത്ത പുനഃസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ടി. മോഹനന്‍, ട്രഷറര്‍ കെ. ജെ. ജോസഫ്, സംസ്ഥാന സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണന്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍: ഇ.എം. ശ്രീധരന്‍ നമ്പൂതിരി (പ്രസിഡന്റ്), ടി. മോഹനന്‍ (സെക്രട്ടറി), എം.എന്‍. ശശീധരന്‍, എം.എ. ജോസഫ് (വൈസ് പ്രസിഡന്റുമാര്‍) പി. മോഹന്‍ദാസ്, സി.വി. രംഗനാഥന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) കെ.എം. ചാക്കോ (ട്രഷറര്‍).