സഹകരണ-കാർഷിക മേഖലയിൽ ഊന്നി പ്രവർത്തിച്ചാൽ മാത്രമേ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകൂവെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

adminmoonam

 

നിലവിലെ സാഹചര്യത്തിൽ സഹകരണ കാർഷിക മേഖലയിൽ ഊന്നി പ്രവർത്തിച്ചാൽ മാത്രമേ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആകുവെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സഹകരണ മേഖലയുടെ സഹകരണത്തോടെ കാർഷിക ഉൽപ്പാദനം വർധിപ്പിക്കണം. സാഹചര്യങ്ങളുടെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സഹകരണ കാർഷിക പരിപ്രേഷ്യമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ഹരിത കേരള മിഷൻ സഹകരണ വകുപ്പിനെയും കൃഷി വകുപ്പിനെയും സഹകരണത്തോടെ സംഘടിപ്പിച്ച കാർഷിക മേഖലയിൽ സഹകരണ സംഘങ്ങളുടെ ഇടപെടൽ എന്ന വിഷയത്തിലുള്ള ചർച്ച തിരുവനന്തപുരത്തു ഉത്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള തിരഞ്ഞെടുത്ത 60 സംഘങ്ങളിലെ വിവിധ വിഷയങ്ങളിലുള്ള 17 അവതരണങ്ങളും ചർച്ചകളും നടന്നു. സഹകരണസംഘങ്ങൾ അവർ നടത്തുന്ന വൈവിധ്യമായ പരിപാടികളെക്കുറിച്ച് വിശദമായി തന്നെ അവതരിപ്പിച്ചു. അവതരണത്തിൽ നിന്നും ക്രോഡീകരിച്ച ആശയങ്ങളിൽ നിന്നും നാളെ കർമ്മപരിപാടി രൂപീകരിക്കും. അതിനുശേഷം ജില്ലാതല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അതിനു ഹരിത കേരള മിഷൻ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്യും. നാളെ നടക്കുന്ന കർമപരിപാടി ആസൂത്രണ സെക്ഷൻ മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.

ഇന്നത്തെ പരിപാടിയിൽ ഹരിത കേരള മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോക്ടർ ടി.എൻ. സീമ അധ്യക്ഷത വഹിച്ചു. നവകേരള മിഷൻ കോഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി.കെ.ജയശ്രീ ഐ.എ.എസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News