സംസ്ഥാനത്തെ മികച്ച ബാങ്കുകൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു.

adminmoonam

സംസ്ഥാനത്തെ മികച്ച ജില്ലാ സഹകരണ ബാങ്കിനുള്ള അവാർഡ് സഹകരണ വകുപ്പ് മന്ത്രി യിൽ നിന്നും കോഴിക്കോട് ജില്ലാ ബാങ്ക് പ്രതിനിധികൾ ഏറ്റുവാങ്ങി. എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിന്നും ബാങ്ക് അഡ്മിനിസ്ട്രേറ്റർ വി.കെ. രാധാകൃഷ്ണൻ, ജനറൽ മാനേജർ കെ.പി. അജയകുമാർ, റിക്കവറി സെൽ സീനിയർ മാനേജർ കെ.ശശികുമാർ, സീനിയർ മാനേജർ സുനിൽ.കെ. ഫൈസൽ, പി. ജനറൽ സെക്ഷൻ മാനേജർ പി. പ്രേമാനന്ദ് എന്നിവർ ചേർന്നാണ് അവാർഡ് സ്വീകരിച്ചത്.

2017-18 സാമ്പത്തിക വർഷത്തെ മികച്ച പ്രവർത്തനത്തിനാണ് അവാർഡ്. അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മികച്ച ബാങ്കുകൾക്കും സംഘങ്ങൾക്കും ഉള്ള അവാർഡുകൾ  മന്ത്രി വിതരണം ചെയ്തു.

i

വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, എൻ.ഡി.ഡി.ബി മുൻ ചെയർമാൻ ടി.നന്ദകുമാർ, സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി.കെ.ജയശ്രീ ഐ.എഎസ്, ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News