സംസ്ഥാന സഹകരണ ബാങ്ക്- നബാർഡിൽ നിന്നുള്ള വായ്പ പുനഃപരിശോധിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി.
സംസ്ഥാന സഹകരണ ബാങ്കിനെ മൂലധന പര്യാപ്തതയിലേക്ക് എത്തിക്കാൻ നബാർഡിൽ നിന്നും കൊള്ളപ്പലിശക്കു വായ്പ എടുക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള ആവശ്യപ്പെട്ടു. 800 കോടി രൂപ 8.5% നിരക്കിൽ പലിശക്ക് കടം എടുക്കാനാണ് ബാങ്ക് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. 15 വർഷ കാലാവധിയുള്ള വായ്പയും പലിശയും തിരിച്ചടക്കുമ്പോൾ കേരളത്തിലെ സഹകരണ മേഖല തകർന്നടിയുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന് സ്വപ്നം കണ്ട് കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.