ശുചിത്വം സഹകരണം പദ്ധതി തുടങ്ങും

Deepthi Vipin lal

സഹകരണ വകുപ്പിന്റെ കീഴില്‍ ശുചിത്വം സഹകരണം എന്ന പേരില്‍ ഒരു പദ്ധതി ആരംഭിക്കുകയാണെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ആരോഗ്യകരമായ സമൂഹത്തിന് ശുചിത്വമുള്ള പരിസരമാണ് വേണ്ടതെന്നും ശുചിത്വം ഒരു ശീലമാക്കി ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാമെന്നുമുളള ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തിയുളള ഈ പദ്ധതിയുടെ തുടക്കം കുട്ടികളില്‍ നിന്നാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി നടപ്പിലാക്കിയ ഹരിതം സഹകരണം പദ്ധതിയില്‍ അഞ്ച് ലക്ഷം മരങ്ങള്‍ വച്ചു പിടിപ്പിച്ചു സംരക്ഷിച്ചത് പോലെ ശുചിത്വം സഹകരണം പദ്ധതിയും വന്‍ വിജയമാക്കാനാണ് തീരുമാനമെന്നും ഇ നാട് യുവജന സഹകരണ സംഘം മുന്നോട്ട് വച്ച നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിക്കുകയും നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുമെന്നും മന്ത്രി വി.എന്‍. വാസവന്‍ യോഗത്തില്‍ അറിയിച്ചു.

കുഞ്ഞുങ്ങളിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യ മുക്തമായ പരിസരങ്ങളില്‍ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിലൂടെ നാടിന്റെ മുഖച്ഛായ മാറ്റുന്നതിന് ശുചിത്വം സഹകരണം പദ്ധതി സഹായകരമാകുമെന്നാണ് വിശ്വാസം- മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News