വ്യാപാരികള്‍ക്ക് സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍ വഴി പലിശ രഹിത വായ്പ നല്‍കണമെന്ന് സംസ്ഥാന സഹകരണ സെൽ.

adminmoonam

ദിവസങ്ങളായി തുടരുന്ന ലോക്ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ വ്യാപാരികള്‍ക്കും പ്രവാസികള്‍ക്കും സംസ്ഥാന സഹകരണ ബങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എന്നിവ വഴി ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സംസ്ഥാന സഹകരണ സെല്‍ കണ്‍വീനര്‍ ഇസ്മയില്‍ മൂത്തേടം ആവശ്യപ്പെട്ടു. രണ്ട് വര്‍ഷം തുടര്‍ച്ചയായുണ്ടായ പ്രളയത്തിന്റെ കെടുതിയില്‍ നിന്ന് കരകറയറാനുള്ള വ്യാപാരികളുടെ ശ്രമത്തിനിടെയാണ് ലോക്ഡൗണ്‍ മൂലം ദിവസങ്ങളോളം അടച്ചിട്ടത്. ഗള്‍ഫ് രാജ്യങ്ങളെക്കൂടി കോവിഡ് ബാധിച്ചതോടെ തൊഴില്‍ രഹിതരായി മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കും വായപ്കളും പ്രത്യേക പാക്കേജുകള്‍ നടപ്പാക്കണം. വ്യാപാരികളുടെ പ്രയാസമകറ്റുന്നതിന് സംസ്ഥാന സഹകരണ ബാങ്ക്, മലപ്പുറം ജില്ലാ ബാങ്കുകള്‍ വഴി പലിശരഹിത വായ്പയും കെട്ടിട വാടകയില്‍ ഇളവ് ഉള്‍പ്പടെയുള്ള സഹായങ്ങള്‍ നടപ്പിലാക്കുകയും ചെയ്യണമെന്ന് ഇസ്മയില്‍ മൂത്തേടം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News