വെണ്ണല ബാങ്ക് ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി തുടങ്ങി

Deepthi Vipin lal

വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ആരംഭിച്ചു. പച്ചക്കറി നടീല്‍ ഉത്സവം കൗണ്‍സിലര്‍ സി.ഡി.വത്സലകുമാരി ഉദ്ഘാനം ചെയ്തു.


വെണ്ട, പയര്‍, മുളക്, വഴുതന,കോവല്‍, തക്കാളി എന്നിവയാണ് 80 സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നത്. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി. സാജന്‍, എസ്.മോഹന്‍ദാസ്, പി.ആര്‍.പ്രദീപ്, എം.എന്‍.ലാജി, ടി.എസ്. ഹരി, ടി.സി. മായ, കെ.ജി. ജലജ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.